Monday, August 23, 2010

HISTORY...............

 1925ൽ നാഗ്പൂരിലാണ്‌ ആർ.എസ്സ്‌.എസ്സ്‌ സ്ഥാപിക്കപ്പെട്ടത്‌. കേശവ് ബലിറാം ഹെഡ്ഗേവാർ എന്ന നാഗ്പൂർ സ്വദേശിയായ ഡോക്ടറാണ്‌ ആർ.എസ്സ്‌.എസ്സിന്റെ സ്ഥാപകൻ.

മെഡിക്കൽ വിദ്യാർത്ഥിയായിരിക്കുമ്പോൾ അദ്ദേഹം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സിന്റെ ഭാഗമായി സ്വാതന്ത്രസമരത്തിൽ പങ്കെടുത്തിരുന്നു. 1921 ൽ ഒരു വർഷക്കാലം ബ്രിട്ടീഷ് ഗവണ്മെന്റ് അദ്ദേഹത്തെ ജയിലിൽ അടച്ചു. നാഗ്പൂരിൽ തിരിചെത്തിയതിനു ശേഷം 1925 ൽ ആർ.എസ്.എസ്സിന്റെ രൂപവത്കരണം വരെ ഇൻഡ്യൻ നാഷണൽ കോൺഗ്രസ്സിന്റെ സജീവ പ്രവർത്തകനായിരുന്നു.എന്നാൽ സംഘടനാരൂപവത്കരണത്തിനു ശേഷം ഹെഡ്ഗേവാറും കൂട്ടരും സ്വാതന്ത്രസമരത്തിൽ പങ്കെടുത്തുപോന്നെങ്കിലും ആർ.എസ്സ്‌.എസ്സിനെ അതിൽനിന്നും അകറ്റി നിർത്തി.1931 ൽ ബ്രിട്ടീഷ് ഭരണത്തിനെതിരായുള്ള ഒരു പ്രക്ഷോഭത്തിൽ ഉൾപ്പെട്ടതിനു രണ്ടാം തവണയും ജയിലിൽ ആയി.

ഭാരത്തിന്റെ സ്വാതന്ത്രവും സംസ്ക്കാരവും സംരക്ഷിക്കാൻ ഹിന്ദുക്കൾ ഒന്നിക്കണമെന്ന് ഹെഡ്ഗേവാർ ആഹ്വാനം ചെയ്തു. 1927 ലെ നാഗ്പൂർ കലാപത്തിനു ശേഷമാണ് ആർ.എസ്.എസ്സിന് വൻ പ്രചാരം ലഭിച്ചത്.



1951 ഇൽ 'വിനോഭ ഭാവെ' എന്ന ഗാന്ധിയൻ നേതൃത്വം നൽകിയ ഭൂവിതരണ പരിപാടിയിൽ സ്വയം സേവകർ പങ്കെടുത്തു. ആർ.എസ്സ്‌.എസ്സ്‌ നേതാവ് ഗോൾവാൾക്കർ ഇത്തരം പരിഷ്കരണത്തിനായി ഉല്ഘോഷിക്കുകയും, സഹായിക്കുകയും ചെയ്തു.



1962 ഇന്ത്യ-ചൈന യുദ്ധത്തിൽ ആർ.എസ്സ്‌.എസ്സ്‌, അന്നത്തെ പ്രധാന മന്ത്രി ജവഹർലാൽ നെഹ്രുവിനെ സഹായിക്കുകയും 1963 ലെ റിപ്പബ്ലിക് പരേഡിൽ പങ്കെടുക്കാൻ നെഹ്‌റു ക്ഷണിക്കുകയും ചെയ്തു. അങ്ങനെ, 3000 ആർ.എസ്സ്‌.എസ്സ്‌ പ്രവർത്തകർ (സ്വയം സേവകർ) പരേഡിൽ പങ്കെടുക്കുകയും ചെയ്തു. ഇത് RSS ന്റെ രാജ്യസ്നേഹം ജനങ്ങളിൽ എത്തിക്കാൻ സഹായിച്ചു.



1975 ഇൽ ഇന്ദിര ഗാന്ധി ഭാരതത്തിൽ നിരോധനാജ്ഞ കൊണ്ടുവന്നപ്പോൾ മറ്റു പല സംഘടനകളെപ്പോലെ ആർ.എസ്സ്‌.എസ്സ്‌ഉം നിരോധിക്കപ്പെട്ടു. എന്നാൽ ഈ നിരോധനത്തിനെ മറികടന്ന് ആയിരക്കണക്കിന് സ്വയം സേവകർ അടിസ്ഥാന അവകാശങ്ങൾക്ക് വേണ്ടി സത്യാഗ്രഹം നടത്തി. ജനാധിപത്യം തിരിച്ചു കൊണ്ടുവരാൻ ആയി രഹസ്യമായി പ്രവർത്തിച്ചു. അതിനായി മറ്റു ജനാധിപത്യ പാർട്ടികളുമായി അടുത്ത് പ്രവർത്തിച്ചു. ലണ്ടനിലെ 'ദി എകൊനോമിസ്റ്റ്‌' ആർ.എസ്സ്‌.എസ്സിനെ വിശേഷിപ്പിച്ചത്‌ 'ലോകത്തിലെ ഏക ഇടതുപക്ഷമല്ലാത്ത വിപ്ലവ ശക്തി' എന്നാണ്. 1977 ഇൽ നിരോധനാജ്ഞ പിൻവലിച്ചപ്പോൾ ആർ.എസ്സ്‌.എസ്സിന്റെന്റെയും നിരോധനം പിൻവലിച്ചു.



1984 ലെ കോൺഗ്രസുകാർ നടത്തിയ സിഖ് വിരുദ്ധ കൂട്ടകൊലയിൽ സിഖ് വംശജരെ സംരക്ഷിക്കുന്നതിൽ പങ്ക് വഹിച്ചു

No comments:

Post a Comment